Wednesday, June 7, 2017
Saturday, June 3, 2017
Tuesday, April 25, 2017
മുദ്രാവാക്യം
ഇൻഖി ലാബ് സിന്ദാബാദ്, എസ് എഫ് ഐ സിന്ദാബാദ് സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം സിന്ദാബാദ് ശുഭ്ര പതാക സിന്ദാബാദ് , രക്തസാക്ഷികൾ സിന്ദാബാദ് രക്ത സാക്ഷികളമരന്മാർ , അമരന്മാരവർ ധീരന്മാർ ധീരൻ മാരുടെ ചേതനയാണെ, വീരന്മാരുടെ ചേതനയാണേ ഞങ്ങടെ നെഞ്ചിൻ ചങ്കൂറ്റം! വെടിയുണ്ട വിരിമാറിൽ പൊന്നാക്കി മാറ്റിയ ഇക്കൊടി ചോട്ടിൽ മരിച്ചു വീഴും വരെ ഇങ്കുലാബ് ഇങ്കുലാബ് ഏറ്റു പാടും ഞങ്ങൾ കാലം സാക്ഷി ചരിത്രം സാക്ഷി രണ ഭൂമികളിലെ രക്തം സാക്ഷി , രക്ത സാക്ഷി കുടീരം സാക്ഷി ഇല്ല ഇല്ല മരിക്കുന്നില്ല , രക്ത സാക്ഷി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ. അടിയുടെ ഇടിയുടെ വേദിയുടെ മുന്നിൽ തളരുകയില്ല പതരുക ഇല്ല , ഞങ്ങളോട് കളിക്കേണ്ട ഇടി വണ്ടികളും ഗുണ്ടാപ്പടയും ഒന്നും ഞങ്ങള്ക്ക് പുത്തരി അല്ല ഞങ്ങളോട് കളിക്കേണ്ട ഞങ്ങളോട് കളിച്ചെന്നാൽ കൈയും കാലും കെട്ടി പൂട്ടി അയ്യാരെട്ടിനു വളമാക്കും , ഓർത്തു കളിച്ചോ സൂക്ഷിച്ചോ കൊടിയ മർദന മേല്ക്കുമ്പോഴും ഭീകര വേദന തിന്നുമ്പോഴും അയ്യോ എന്ന് വിളിക്കാതെ, അമ്മെ എന്ന് കരയാതെ രാമ നാമം ചൊല്ലാതെ , ഈശോ മറിയം ചൊല്ലാതെ ലാ ഇലാഹ പാടാതെ, ഇങ്കുലാബ് വിളിച്ചവരെ നിങ്ങൾക്കായിരം അഭിവാദ്യങ്ങൾ ഉയരേ വെള്ളക്കൊടി പാറട്ടെ , ഉടലിൽ ചോര തിളച്ചോഴുകട്ടെ മണലിൽ ചോരച്ചാലോഴുകട്ടെ, ആ ചോര കറുക്കും മുൻപേ ഇനിയുമൊരുജ്വല പോരാട്ടത്തിനു സഖാക്കളേ നാം മുന്നോട്ട് രാവിലെ ഞങ്ങൾ വിദ്യക്കായി വീട് വിട്ടു ഇറങ്ങുമ്പോൾ അമ്മയോട് പറഞ്ഞേക്കും, അമ്മേ അമ്മേ പൊന്നമ്മേ മർദിത പീഡിത ജനതക്കായി , അമ്മേടീ മകൻ പൊരുതി മരിച്ചാൽ അമ്മേ അമ്മേ കരയരുതേ . അപ്പോൾ അമ്മ മുഷ്ടി ചുരുട്ടി, ഇങ്കുലാബ് വിളിച്ചീടും ഞങ്ങളിലില്ല ഹൈന്ദവ രക്തം, ഞങ്ങളില്ല ഇസ്ലാം രക്തം ഞങ്ങളില്ല ക്രയിസ്തവ രക്തം , ഞങ്ങളിൽ ഉള്ളത് മാനവ രക്തം
മുദ്രാവാക്യം}
മതമല്ല മതമല്ല മതമല്ല പ്രശ്നം
എരിയുന്നവയറിലെ
തീയാണ് പ്രശ്നം
ഏത് മതക്കാരനെന്നല്ല ചോദ്യം
എങ്ങിനെ ജീവിക്കുമെന്നാണ് ചോദ്യം
നെറ്റിയിൽ ചന്ദനം ചാർത്തുന്ന ഹിന്ദുവും,
നിത്യം കുരിശ്ശ് വരച്ചിടും കൃസ്ത്യനും,
നിസ്ക്കരിച്ചീടും മുസൽമാനുമെല്ലാം,
ഒന്നാണ് നമ്മൾ രക്തം ചുവപ്പ്,
ഒന്നാണ് നമ്മൾ രക്തം ചുവപ്പ്..
മുദ്രാവാക്യം...
വാരി വലിച്ചൂരി കുന്തമാക്കി...
വാരി കുന്തം കൊണ്ട് തോക്കിനെ നേരിട്ട...
ധീരരാം സഖാക്കളെ...
ധീര രക്ത സാക്ഷികളെ..
നിങ്ങടെ ഓർമ്മ പുതുക്കും നാളിൽ..
ഞങ്ങളിൽ ഉള്ളത് കണ്ണീരല്ല..
ഞങ്ങളിൽ ഉള്ളത് വേദന അല്ല...
ആളി പടരും സമാരാഗ്നി...
ആളി പടരും ആവേശം...